അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനടക്കം ആറ് യുവാക്കൾ പിടിയിൽ
Jul 16, 2023, 11:41 IST

അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിൽ ആറ് പേർ പിടിയിൽ. കാമുകനായിരുന്ന യുവാവും സുഹൃത്തുക്കളുമാണ് പിടിയിലായത്. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇവർ ഒളിവിലായിരുന്നു. ആലപ്പുഴയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ ആദ്യവാരമാണ് പോലീസ് കേസെടുത്തത്
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോയി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കാമുകനാണ് ആദ്യം 17കാരിയെ പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തുക്കൾക്ക് നമ്പർ കൈമാറി. പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തുകയും ഇവരുമായി ഇടപഴകാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീടാണ് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.