19കാരിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട സംഭവം; പ്രതി ജുനൈദ് നഗ്നദൃശ്യങ്ങളും പകർത്തിയെന്ന് പോലീസ്

Police

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 19കാരിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതി ജുനൈദിനായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ് പറയുന്നു. സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഹോസ്റ്റലിൽ നിന്ന് കാണാതായത്

വീട്ടുകാർ സഹപാഠികളോട് തിരക്കിയപ്പോൾ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ പോയെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട് ലൊക്കേഷൻ മനസ്സിലായത്. 

തുടർന്ന് പോലീസ് ഇവിടെ എത്തിയപ്പോഴാണ് കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ പെൺകുട്ടിയെ കെട്ടിയിട്ട് മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടത്. വിവസ്ത്രയായ നിലയിലായിരുന്നു കുട്ടി. വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
 

Share this story