19കാരനായ ആൺസുഹൃത്തിനെ പിടിക്കാനെത്തിയ പോലീസിന് നേരെ പെൺകുട്ടിയുടെ അതിക്രമം
Aug 14, 2023, 11:41 IST

കോട്ടയം തൃക്കൊടിത്താനത്ത് സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസിന് നേരെ പെൺകുട്ടിയുടെ അതിക്രമം. ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപത്താണ് സംഭവം. ഗോശാലപറമ്പിൽ വിഷ്ണുവിനെ(19) അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവമുണ്ടായത്
വിഷ്ണുവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസെത്തി ഇത് ബോധ്യപ്പെട്ടതോടെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് വിഷ്ണുവിനെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അതിക്രമം നടന്നത്. അതിക്രമത്തിൽ സിപിഒ ശെൽവരാജിന്റെ കൈയ്ക്ക് പരുക്കേറ്റു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി