വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിനായി മുടക്കിയത് 2 ലക്ഷം, സഹായിച്ച് മുൻ എസ് എഫ് ഐ നേതാവ്: നിഖിലിന്റെ മൊഴി

nikhil

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ തുറന്നുപറഞ്ഞ് നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി അബിൻ സി രാജുവാണ്. ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണ്. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്. ഡിഗ്രിക്ക് വേണ്ടി രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടതെന്നും നിഖിൽ തോമസ് മൊഴി നൽകി

ഇന്നലെ കോട്ടയത്ത് വെച്ച് കെ എസ് ആർ ടി സി ബസിൽ നിന്നാണ് നിഖിലിനെ പിടികൂടിയത്. കോഴിക്കോട് നിന്നാണ് നിഖിൽ തിരിച്ചത്. കൊട്ടാരക്കയിൽ എത്തി കീഴടങ്ങാനായിരുന്നു ഇയാളുടെ നീക്കം. കൈയിലെ പണം മുഴുവൻ തീർന്നിരുന്നു. മൊബൈൽ ഫോൺ നിഖിൽ ഓടയിൽ വലിച്ചെറിഞ്ഞെന്നും പോലീസ് പറഞ്ഞു.
 

Share this story