സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്

accident

മലപ്പുറം: സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം കുറ്റിപ്പുറത്താണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ കിൻഫ്രക്ക് സമീപം പള്ളിപ്പടിയിൽ ആണ് അപകടം സംഭവിച്ചത്. 20 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നും തൃശൂരിന് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിൽ പള്ളിപ്പടിയിൽ മേൽപ്പാല നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

Share this story