2000ന്റെ നോട്ടുകൾ ട്രഷറികളിലും സ്വീകരിക്കില്ല; ധനവകുപ്പ് ട്രഷറി ഓഫീസർമാർക്ക് നിർദേശം നൽകി

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

സംസ്ഥാനത്തെ ട്രഷറികളും 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. ട്രഷറി ഓഫീസർമാർക്ക് ധനവകുപ്പ് ഇക്കാര്യത്തിൽ വാക്കാൽ നിർദേശം നൽകി. ഇതിൽ പ്രത്യേകിച്ച് ഉത്തരവിറക്കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ബാങ്കുകൾക്ക് നോട്ട് മാറി നൽകാമെന്ന തീരുമാനം ട്രഷറികൾക്ക് ബാധകമല്ലെന്നാണ് ധനവകുപ്പ് പറയുന്നത്. 

2000ന്റെ നോട്ടുകളുമായി ഇടപാടുകൾക്കായി ട്രഷറിയിൽ എത്തുന്നവരെ മടക്കി അയക്കും. ട്രഷറികളിൽ അവശേഷിച്ചിരുന്ന 2000ന്റെ നോട്ടുകൾ ബാങ്കിലേക്ക് അടച്ചു.
 

Share this story