സെപ്റ്റംബർ 20നകം മരടിലെ അഞ്ച് ഫ്‌ളാറ്റുകളും പൊളിച്ചുനീക്കണം; അന്ത്യശാസനവുമായി സുപ്രീം കോടതി

സെപ്റ്റംബർ 20നകം മരടിലെ അഞ്ച് ഫ്‌ളാറ്റുകളും പൊളിച്ചുനീക്കണം; അന്ത്യശാസനവുമായി സുപ്രീം കോടതി

എറണാകുളം മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്‌ളാറ്റുകൽ പൊളിച്ചുമാറ്റണമെന്ന് ആവർത്തിച്ച് സുപ്രീം കോടതി. സെപ്റ്റംബർ 20നകം ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനും 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജാരാകാനും കോടതി നിർദേശിച്ചു

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതിയുടേതാണ് അന്ത്യശാസനം. സംസ്ഥാന സർക്കാരിന് ഇനിയൊരു അവസരമില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ഇത്രയും ദിവസം ധാരളമാണെന്നും 20നകം പൊളിച്ചുനീക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി

മരടിലെ അഞ്ച് ഫ്‌ളാറ്റുകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാൻ മേയ് 8നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.

Share this story