പി ജെ ജോസഫാണ് തന്നെ തോൽപ്പിച്ചതെന്ന് ജോസ് ടോം; ജോസഫ് വിഭാഗം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു

പി ജെ ജോസഫാണ് തന്നെ തോൽപ്പിച്ചതെന്ന് ജോസ് ടോം; ജോസഫ് വിഭാഗം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു

 

പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് ടോം. തന്റെ തോൽവിക്ക് കാരണം പി ജെ ജോസഫാണ്. ഒരു എംഎൽഎ കൂടിയായാൽ പാർട്ടിയിൽ ജോസ് കെ മാണി വിഭാഗത്തിന് മേൽക്കൈ ഉണ്ടാകും. ഇത് തടയാനുള്ള അജണ്ടയാണ് ജോസഫ് നടപ്പാക്കിയതെന്നും ജോസ് ടോം ആരോപിച്ചു

രണ്ടില ചിഹ്നം ജോസഫിനോട് ചോദിച്ചിരുന്നു. ഇത് നൽകാത്തതു കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചത്. ജനങ്ങൾക്കിടയിൽ ജോസഫ് വിഭാഗം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. താൻ സഭാ വിശ്വാസിയല്ലെന്നും പള്ളിയിൽ പോകില്ലെന്നും പറഞ്ഞ് നോട്ടീസിറക്കിയതായും ജോസ് ടോം ആരോപിച്ചു.

താൻ പരാജയപ്പെട്ടപ്പോൾ ചിരിച്ചു കൊണ്ടാണ് ജോസഫ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പിജെ ജോസഫിനെ കൺവെൻഷനിൽ ആളുകൾ കൂവിയപ്പോൾ ജോസ് കെ മാണി അപ്പോൾ തന്നെ പ്രവർത്തകർക്ക് താക്കീത് നൽകിയതാണെന്നും ജോസ് ടോം പറഞ്ഞു

Share this story