ബിജെപി സ്ഥാനാർഥി പട്ടികയായി: കോന്നിയിൽ കെ സുരേന്ദ്രൻ; വട്ടിയൂർക്കാവിൽ കുമ്മനത്തെ തള്ളി എസ് സുരേഷ്

ബിജെപി സ്ഥാനാർഥി പട്ടികയായി: കോന്നിയിൽ കെ സുരേന്ദ്രൻ; വട്ടിയൂർക്കാവിൽ കുമ്മനത്തെ തള്ളി എസ് സുരേഷ്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടികയായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കില്ല. യുവമോർച്ച നേതാവ് എസ് സുരേഷാണ് ഇവിടെ സ്ഥാനാർഥി. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന് കുമ്മനം രാവിലെ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ അവസാന നിമിഷം തള്ളുകയായിരുന്നു

കോന്നിയിൽ കെ സുരേന്ദ്രൻ സ്ഥാനാർഥിയാകും. അരൂരിൽ കെ പി പ്രകാശ് ബാബുവും എറണാകുളത്ത് സി ജി രാജഗോപാലും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയാണ് കുമ്മനത്തെ തള്ളാൻ കാരണമായതെന്ന് കരുതുന്നു. കുമ്മനത്തിനെതിരെ ബിജെപിയിലെ ഒരു വിഭാഗം രംഗത്തുവരികയും ചെയ്തിരുന്നു.

Share this story