തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ല; പാർട്ടി തീരുമാനം അംഗീകരിക്കുന്നു: കുമ്മനം രാജശേഖരൻ

തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ല; പാർട്ടി തീരുമാനം അംഗീകരിക്കുന്നു: കുമ്മനം രാജശേഖരൻ

വട്ടിയൂർക്കാവിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അംഗീകരിക്കും. എസ് സുരേഷ് ശക്തനായ സ്ഥാനാർഥിയാണെന്നും കുമ്മനം പറഞ്ഞു

പുതിയ ആളുകൾ കടന്നുവരണം. സക്രിയമായി എല്ലാ കാര്യത്തിലും ഇടപെടുന്ന ആൾ എന്ന നിലയിൽ സുരേഷിന്റെ സ്ഥാനാർഥിത്വം യുക്തിപരമായ തീരുമാനമാണ്. സുരേഷ് വിജയിക്കുമെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ ആദ്യം പറഞ്ഞു കേട്ട പേരായിരുന്നു കുമ്മനത്തിന്റേത്. മത്സരിക്കാൻ തയ്യാറാണെന്ന് ഇന്ന് രാവിലെ അദ്ദേഹം അറിയിച്ചതുമാണ്. എന്നാൽ അവസാന നിമിഷം കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.

Share this story