പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കാമെന്ന് കുമ്മനം രാജശേഖരൻ

പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കാമെന്ന് കുമ്മനം രാജശേഖരൻ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പാർട്ടിയാണ് സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടെന്നും കുമ്മനം പ്രതികരിച്ചു.

മറ്റ് നീക്കങ്ങളൊന്നും നടന്നില്ലെങ്കിൽ കുമ്മനം രാജശേഖരൻ തന്നെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. അതേസമയം കുമ്മനം സ്ഥാനാർഥിയാകുന്നതിനെതിരെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്. ഇതേ തുടർന്ന് കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണങ്ങൾ തത്കാലം നിർത്തിവെക്കാൻ ബിജെപി ജില്ലാ നേതൃത്വം നിർദേശം നൽകി

Share this story