എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നാരംഭിക്കും; രണ്ട് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും

എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നാരംഭിക്കും; രണ്ട് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. പാലായിലെ ചരിത്ര വിജയം അഞ്ച് മണ്ഡലങ്ങളിൽ കൂടി ആവർത്തിക്കാനാണ് എൽ ഡി എഫ് തയ്യാറെടുക്കുന്നത്. നിലവിൽ സംസ്ഥാനത്തെ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്ന് എൽ ഡി എഫ് കരുതുന്നു

രണ്ട് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി പ്രചാരണം നടത്തും. അരൂർ കോന്നി മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇന്ന് കോന്നിയിൽ പിണറായി വിജയനും വട്ടിയൂർക്കാവിൽ കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കും.

തിങ്കളാഴ്ച അരൂരിൽ പിണറായി വിജയനും അരൂരിൽ എ വിജയരാഘവനും മഞ്ചേശ്വരത്ത് ഇ ചന്ദ്രശേഖരനും കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും. അഞ്ച് മണ്ഡലങ്ങളിലും പുതുമുഖങ്ങളെയാണ് എൽ ഡി എഫ് അവതരിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കർ റായി, എറണാകുളത്ത് അഡ്വ. മനു റോയി, കോന്നിയിൽ കെ യു ജനീഷ് കുമാർ, അരൂരിൽ മനു സി പുളിക്കൽ, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് എന്നിവരാണ് മത്സരിക്കുന്നത്.

Share this story