2024ൽ തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കും; തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത്

2024ൽ തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കും; തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിജെപിക്ക് വേണ്ടി മത്സരിച്ച് കോൺഗ്രസിന്റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു

തരൂരിന്റെ വലിയ ആരാധകനാണ് ഞാൻ. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തെ തോൽപ്പിക്കും. അതിൽ ഒരു സംശയവും വേണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറയുന്നു

ബിജെപിയുമായി തനിക്കിനി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശ്രീശാന്ത് പറഞ്ഞിരുന്നു.

Share this story