മഞ്ചേശ്വരം സ്ഥാനാർഥിയെ ചൊല്ലി ബിജെപിയിൽ കലാപം; ജനറൽ സെക്രട്ടറിയെ പ്രവർത്തകർ ബന്ദിയാക്കി

മഞ്ചേശ്വരം സ്ഥാനാർഥിയെ ചൊല്ലി ബിജെപിയിൽ കലാപം; ജനറൽ സെക്രട്ടറിയെ പ്രവർത്തകർ ബന്ദിയാക്കി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ. മണ്ഡലം കൺവെൻഷനിടെ പാർട്ടി സംഘടനാ സെക്രട്ടറി എം ഗണേശനെ പ്രവർത്തകർ ബന്ദിയാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിന്റെ ഗ്രൂപ്പുകാരാണ് ഗണേശനെ ബന്ദിയാക്കിയത്

സ്ഥാനാർഥിയായി ശ്രീകാന്തിന്റെ പേരാണ് അവസാന നിമിഷം വരെ കേട്ടിരുന്നത്. എന്നാൽ രവീശ തന്ത്രി കുണ്ടാർ സ്ഥാനാർഥിയായി വന്നതോടെ ഗ്രൂപ്പ് പോര് പരസ്യ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.

പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മനസ്സിലാക്കാതെയാണ് സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തി. പ്രവർത്തകരുടെ തമ്മിലടി റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും ബിജെപിക്കാർ ആക്രമണം അഴിച്ചുവിട്ടു.

Share this story