സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

കൂത്താട്ടുകുളം പെരുവയിൽ സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരുവ സ്വദേശി ആകാശ് ആണ് പിടിയിലായത്. സ്‌കൂളിലേക്ക് തനിയെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ആകാശ് ബൈക്കുമായി എത്തുകയായിരുന്നു. നിലത്ത് വീണുപോയ മൊബൈൽ എടുത്ത് തരാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയും ഇതിനായി കുട്ടി കുനിയുന്നതിനിടെ ബാഗിൽ ബലമായി പിടിച്ചുവലിച്ച് ബൈക്കിൽ കയറ്റുകയുമായിരുന്നു

ബൈക്കിന് പിന്നിലിരുന്ന നിലവിളിച്ച പെൺകുട്ടി ഇടയ്ക്ക് വേഗത കുറഞ്ഞപ്പോൾ ചാടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതിനിടെ ബൈക്കുമായി ആകാശ് രക്ഷപ്പെട്ടിരുന്നു. ഇതിന് തൊട്ടുമുമ്പ് ആകാശ് സമീപത്തുള്ള വീട്ടമ്മയെ ആക്രമിച്ച് ഇവരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചിരുന്നു. വീട്ടമ്മ ബൈക്കിന്റെ നമ്പർ സഹിതം പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്നാണ് പോലീസ് ആകാശിനെ പിടികൂടിയത്. പാലാ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനുകളിലായി 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആകാശ്‌

Share this story