അമരവിളയിൽ നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

അമരവിളയിൽ നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

നെയ്യാറ്റിൻകര അമരവിളയിൽ നാടോടി ബാലികയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. ഉദയൻകുളങ്ങര സ്വദേശി അനുവാണ് കുട്ടിയെ ഉപദ്രവിച്ചത്.

രാജസ്ഥാനിൽ നിന്നുള്ള നാടോടി സംഘത്തിലെ പെൺകുട്ടിയെ കടന്നുപിടിച്ച ഇയാൾ കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാരാണ് അനുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഒരാഴ്ച മുമ്പാണ് മൺചട്ടികൾ വിൽക്കുന്ന രാജസ്ഥാൻ സംഘം നെയ്യാറ്റിൻകരയിൽ എത്തിയത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this story