മുല്ലപ്പള്ളിയും മുരളീധരനും എന്നാണ് ബിജെപിയിലേക്ക് പോകുന്നത്; രൂക്ഷ പരിഹാസവുമായി സിപിഎം

മുല്ലപ്പള്ളിയും മുരളീധരനും എന്നാണ് ബിജെപിയിലേക്ക് പോകുന്നത്; രൂക്ഷ പരിഹാസവുമായി സിപിഎം

സിപിഎമ്മിനെതിരായ കോൺഗ്രസ് നേതാക്കളുടെ വോട്ട് കച്ചവടം ആരോപണത്തിൽ തിരിച്ചടിച്ച് സിപിഎം. പരാജയഭീതി കൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓരോന്ന് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. പാലായിൽ തന്നെ കോൺഗ്രസ് ആകെ പേടിച്ചിരിക്കുവാണ്. സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം വെല്ലുവിളിച്ചു

മുല്ലപ്പള്ളിയും മുരളീധരനും എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് മാത്രം നോക്കിയാൽ മതിയെന്നും ആനത്തലവട്ടം പരിഹസിച്ചു. അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തിരിച്ചുവരാൻ പോകുന്നില്ല. അവരുടെ കയ്യിലിരിക്കുന്ന സീറ്റുകൾ പോലും കിട്ടില്ല. ഇടതുപക്ഷം വൻ വിജയം നേടാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this story