ആന കൊടുത്താലും ആശ കൊടുക്കരുത്: മോദിയോട് ബിഡിജെഎസ്, മുന്നണി വിട്ടേക്കുമെന്ന് സൂചന

ആന കൊടുത്താലും ആശ കൊടുക്കരുത്: മോദിയോട് ബിഡിജെഎസ്, മുന്നണി വിട്ടേക്കുമെന്ന് സൂചന

എൻ ഡി എ വിടാൻ ബിഡിജെഎസ് ഒരുങ്ങുന്നുവെന്ന സൂചന നൽകി ജനറൽ സെക്രട്ടറി ടി വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബിഡിജെഎസിൽ അതൃപ്തി പുകയുന്നത്.

മൂന്ന് മുന്നണികളും ബിഡിജെഎസിന് ഒരുപോലെയാണെന്ന് ടി വി ബാബു പറയുന്നു. ആന കൊടുത്താലും ആശ കൊടുക്കരുതേയെന്ന് മോദിയോടും അമിത് ഷായോടും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്

പോസ്റ്റിന്റെ പൂർണ രൂപം

ബിഡിജെഎസ് ന്റെ
ശക്തി അളക്കുവാൻ ഈ
ഉപതെരഞ്ഞെടുപ്പുകൾ
ധാരാളം.
നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും. ആർക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിൽ ധാരാളം ഇടമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട
ദരിദ്ര ജനതക്ക് അധികാര വസരങ്ങൾ പങ്കിടാൻ മൂന്നു മുന്നണികളും തയ്യാറല്ല.ബി ഡി ജെ എസിനു മുന്നിൽ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നിൽക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.
ലോകാരാധ്യരായി ഉയർന്നു വന്ന ബഹു: ശ്രീ. നരേന്ദ്ര മോഡിജി യോടും ശ്രീ: അമിത്ഷാ ജിയോടും
ഓർമ്മിപ്പിക്കാനുള്ളത് ഇത്രമാത്രം ” ആനയെ കൊടുത്താലും ആശകൊടുക്കരുതേ ”

ബി ഡി ജെ എസ് അണികൾ ക്ഷമാപൂർവ്വം കാത്തിരിക്കുക. അഭിമാനകരമായ രാഷ്ട്രീയ അദ്ധ്വാനത്തിന് തയ്യാറാവുക.
ടി.വി.ബാബു,
ജനറൽ സെക്രട്ടറി
ബി ഡി ജെ എസ്.

ബിഡിജെഎസ് ന്റെശക്തി അളക്കുവാൻ ഈഉപതെരഞ്ഞെടുപ്പുകൾധാരാളം.നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും. ആർക്കും ഭാരവും…

Posted by T V Babu on Monday, September 30, 2019

Share this story