പാലാരിവട്ടം പാലം: ആർ ഡി എസിന് കരാർ ലഭിക്കാൻ ടെൻഡർ തിരുത്തി; നിർണായക കണ്ടെത്തലുമായി വിജിലൻസ്

പാലാരിവട്ടം പാലം: ആർ ഡി എസിന് കരാർ ലഭിക്കാൻ ടെൻഡർ തിരുത്തി; നിർണായക കണ്ടെത്തലുമായി വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം നിർമാണ കരാർ ആർ ഡി എസ് കമ്പനിക്ക് ലഭിക്കാൻ ടെൻഡർ തിരുത്തിയതായി വിജിലൻസ് കണ്ടെത്തി. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ആയിരുന്നു. ആർ ഡി എസ് ആദ്യം ക്വാട്ട് ചെയ്ത തുകയിൽ നിന്നും 13 ശതമാനം കുറവ് വരുത്തിയാണ് ടെൻഡറിൽ തിരിമറി നടത്തിയത്.

കരാർ ഈ കമ്പനിക്ക് ലഭിക്കാനായി ടെൻഡർ രേഖയിലും ടെൻഡർ രജിസ്റ്ററിലും കൃത്രിമം നടത്തി എന്നതാണ് വിജിലൻസിന്റെ കണ്ടെത്തലിലുള്ളത്. പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിനും അനുബന്ധ ജോലികൾക്കുമായി 47 കോടി രൂപയാണ് ആർ ഡി എസ് ക്വാട്ട് ചെയ്തിരുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ക്വാട്ട് ചെയ്തിരുന്നത് 47 കോടി രൂപയായിരുന്നു.

ടെൻഡർ രേഖകളിൽ തിരുത്തൽ നടത്തി 13 ശതമാനം റിബേറ്റ് നൽകാമെന്ന് ആർ ഡി എസിന്റെ ടെൻഡർ ഫോമിലും രജിസ്റ്ററിലും എഴുതി ചേർക്കുകയായിരുന്നു. കിറ്റ്‌കോയിലെയും ആർ ബി ഡി സി കെയിലെയും ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ.

Share this story