ബന്ദിപൂർ രാത്രിയാത്രാ നിരോധനം: വയനാട് എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ബന്ദിപൂർ രാത്രിയാത്രാ നിരോധനം: വയനാട് എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

വയനാട്ടിലെ ബന്ദിപൂർ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. രാത്രിയാത്രാ നിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പ്രശ്‌നപരിഹാരം കാണണമെന്നും എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മിൽ ചർച്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

Share this story