കാസർകോട് ബിജെപിയിൽ പ്രതിഷേധം അടങ്ങുന്നില്ല; രവീശ തന്ത്രിയുടെ പ്രചാരണം ആർ എസ് എസ് ഏറ്റെടുക്കും

കാസർകോട് ബിജെപിയിൽ പ്രതിഷേധം അടങ്ങുന്നില്ല; രവീശ തന്ത്രിയുടെ പ്രചാരണം ആർ എസ് എസ് ഏറ്റെടുക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി രവീശ തന്ത്രി കുണ്ടാറിനെ തീരുമാനിച്ചതിന് പിന്നാലെ ജില്ലാ ബിജെപിയിൽ ഉടലെടുത്ത പ്രതിഷേധം അടങ്ങുന്നില്ല. നേതാക്കളെയും പ്രവർത്തകരെയും സമാശ്വസിപ്പിക്കാനായി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഇന്നലെ ജില്ലയിലെത്തി ചർച്ച നടത്തിയിരുന്നു.

ജില്ലാ പ്രസിഡന്റ് ശ്രീകാന്തിനെ വെട്ടിയാണ് രവീശ തന്ത്രിയെ സംസ്ഥാന നേതൃത്വം സ്ഥാനാർഥിയാക്കിയത്. ആർ എസ് എസിന്റെ ചരടുവലിയാണ് രവീശ തന്ത്രിയെ സ്ഥാനാർഥിയാക്കിയത്. ഇതോടെ മഞ്ചേശ്വരത്തെ പ്രചരണ ചുമതല ആർ എസ് എസ് ഏറ്റെടുത്തേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും രവീശ തന്ത്രി പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയേക്കാൾ മഞ്ചേശ്വരത്ത് 11,113 വോട്ടിന് പിന്നിലായിരുന്നു രവീശ തന്ത്രി.

Share this story