കഞ്ചാവുമായി എക്‌സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

കഞ്ചാവുമായി എക്‌സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

ഗുരുവായൂരിൽ വെച്ച് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവാവ് മരിച്ച നിലയിൽ. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. കസ്റ്റഡിയിൽ വെച്ച് രഞ്ജിത്തിന് അപസ്മാരം ഉണ്ടാകുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു.

എന്നാൽ രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് കിലോ കഞ്ചാവുമായാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.

Share this story