ആർ എസ് എസുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല; അവരുടെ വോട്ടും വേണ്ടെന്ന് കോടിയേരി

ആർ എസ് എസുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല; അവരുടെ വോട്ടും വേണ്ടെന്ന് കോടിയേരി

കോന്നി അടക്കം എവിടെയും ആർ എസ് എസിന്റെ വോട്ട് എൽ ഡി എഫിന് വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാൻ സിപിഐഎം ആഗ്രഹിക്കുന്നില്ല.

ശബരിമല കർമ സമിതി വഴി ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് യുഡിഎഫ് ആരോപണം ഉന്നയിക്കുന്നത്. നിരന്തരം ആർ എസ് എസിന്റെ നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പുറത്താക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു

Share this story