ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ കോൺഗ്രസ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്: പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ കോൺഗ്രസ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്: പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമലയിൽ യുവതി പ്രവേശനം തടയാൻ കോൺഗ്രസ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. കൊടിയോ, അടിയോ അക്രമവോ ഇല്ലാതെ യുവതി പ്രവേശനം തടയാനാണ് തന്നെ ചുമതലപ്പെടുത്തിയത്. റിവ്യു ഹർജികൾ അടക്കമുള്ള കാര്യങ്ങൾ ഇതിന്റെ കാര്യമാണ്.

സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിട്ടുണ്ട്. അധികാരത്തിൽ വന്നാൽ കോൺഗ്രസും നിയമനിർമാണത്തിന് മുൻകൈ എടുക്കും.

ഇപ്പോൾ ഭക്തൻമാർക്കിടയിൽ സഹിഷ്ണുതയും സഹനവും നിലനിൽക്കുന്നുണ്ട്. അതിന് കാരണം മാർകിസ്റ്റ് പാർട്ടിയും സർക്കാരും വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞതുകൊണ്ടാണ്. എന്നാൽ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണ് സിപിഎം. ശബരിമല വിഷയത്തിൽ ആവർത്തിച്ചാൽ വിശ്വാസികൾ വീണ്ടും സഹന സമരത്തിനിറങ്ങുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Share this story