ആചാരം സംരക്ഷിച്ച് വിശ്വാസമുള്ള ആർക്കും ശബരിമലയിൽ പോകാം; മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈ

ആചാരം സംരക്ഷിച്ച് വിശ്വാസമുള്ള ആർക്കും ശബരിമലയിൽ പോകാം; മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈ

ആചാരം സംരക്ഷിച്ച് യുവതികൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റൈ. വിശ്വാസമുള്ളവർക്ക് ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിക്കാതെ ഞാനോ നിങ്ങളോ പോകരുത്.

ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ഇതിനൊന്നും പാർട്ടിയിൽ നിന്ന് വിലക്കുണ്ടായിട്ടില്ല. ശബരിമലയിൽ ആചാരത്തിന് ക്രമമുണ്ട്. അത് പാലിച്ചു വേണം പോകാൻ.

യുവതികൾക്കും വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ പ്രവേശിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ആചാരങ്ങൾ തട്ടിക്കളഞ്ഞ് പോകാൻ പാടില്ല. കോടതി വിധി നടപ്പാക്കേണ്ടതാണ്. അത് സർക്കാർ ചിന്തിക്കേണ്ട കാര്യമാണെന്നും ശങ്കർ റൈ പറഞ്ഞു.

Share this story