മദ്യപിക്കാൻ പണം നൽകിയില്ല; പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ, നോക്കി നിന്ന് സുഹൃത്തുക്കൾ

മദ്യപിക്കാൻ പണം നൽകിയില്ല; പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ, നോക്കി നിന്ന് സുഹൃത്തുക്കൾ

മദ്യപിക്കാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് പിതാവിനെ ക്രൂരമായി മർദിച്ച് മകൻ. മാവേലിക്കര കുറത്തിക്കാടാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മകനെതിരെ കുറത്തികാട് പോലീസ് വധശ്രമത്തിന് കേസെടുത്തു.

മാവേലിക്കര കല്ലുമല കാക്കഴപ്പള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് മർദിച്ചത്. താൻ വാങ്ങി വെച്ച മദ്യക്കുപ്പി രഘു എടുത്തുവെന്നും കുടിക്കാൻ പണം നൽകാനും ആവശ്യപ്പെട്ടായിരുന്നു മർദനം. കേട്ടലറക്കുന്ന അസഭ്യപദങ്ങളും ഇയാൾ പിതാവിനെതിരെ ഉയർത്തുന്നുണ്ട്.

തടയാൻ ശ്രമിക്കുന്ന മാതാവിനെ തള്ളിമാറ്റിയാണ് മർദനം. പിതാവിന്റെ ഉടുമുണ്ട് ഇതിനിടയിൽ രതീഷ് വലിച്ചുരിയുന്നുമുണ്ട്. താഴെ തള്ളിയിട്ട ശേഷം തലക്ക് കാലുമടക്കി ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കേസെടുത്തതിന് പിന്നാലെ രതീഷ് ഒളിവിൽ പോയി.

വൃദ്ധനായ പിതാവിനെ മാതാവിന്റെ മുന്നിലിട്ട് സ്വന്തം മകന്‍ മര്‍ദ്ദിക്കുന്നു

വൃദ്ധനായ പിതാവിനെ മാതാവിന്റെ മുന്നിലിട്ട് സ്വന്തം മകന്‍ മര്‍ദ്ദിക്കുന്നു

Posted by നാട്ടുവർത്തമാനം on Tuesday, October 1, 2019

Share this story