ഷാനിമോൾ ഉസ്മാനെതിരെ വിമത സ്ഥാനാർഥിയാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത

ഷാനിമോൾ ഉസ്മാനെതിരെ വിമത സ്ഥാനാർഥിയാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത

അരൂരിൽ ഷാനി മോൾ ഉസ്മാനെതിരെ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ. ഉപതെരഞ്ഞെടുപ്പിൽ യുവജനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. യോഗ്യതയുള്ള നിരവധി പേർ ഉണ്ടായിട്ടും ഷാനിമോളെ മത്സരിപ്പിക്കുന്നത് ചില നേതാക്കളുടെ പിന്തുണയോടെയാണ്.

വിജയസാധ്യത നോക്കിയിട്ടല്ല ഷാനിമോളെ സ്ഥാനാർഥിയാക്കിയത്. നിരവധി തവണ മത്സരിച്ചു തോറ്റയാളാണ് ഷാനിമോളെന്നും ഗീത ചൂണ്ടിക്കാട്ടി.

Share this story