മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാൻ സമയം രാത്രി 12 മണി വരെ; വിട്ടുവീഴ്ചയില്ലെന്ന് ജില്ലാ ഭരണകൂടം

മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാൻ സമയം രാത്രി 12 മണി വരെ; വിട്ടുവീഴ്ചയില്ലെന്ന് ജില്ലാ ഭരണകൂടം

മരടിലെ ഫ്‌ളാറ്റുകളിൽ നിന്നൊഴിയാനുള്ള സമയപരിധി ഇന്ന് രാത്രി 12 മണി വരെയാക്കി. സബ് കലക്ടർ സ്‌നേഹിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു സമയപരിധി നൽകിയിരുന്നത്. ഇന്ന് രാത്രി 12 മണിയോടെ വൈദ്യുതി-ജലവിതരണം റദ്ദാക്കും.

മൂന്നാം തീയതിയെന്ന അവസാന തീയതിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുടമകൾ സ്വമേധയാ ഒഴിഞ്ഞു പോകാൻ തയ്യാറല്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്. എ സി പി അടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മരടിലെത്തിയിരുന്നു

ജില്ലാ കലക്ടറും വൈകുന്നേരം ഫ്‌ളാറ്റുകളിലെത്തും. ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയതോടെ കൂടുതൽ പേർ ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുകയാണ്.

Share this story