പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പ്രതികളുടെ റിമാൻഡ് കാലാവധി വിജിലൻസ് കോടതി നീട്ടി. ഈ മാസം 17 വരെയാണ് റിമാൻഡ് നീട്ടിയത്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കേസിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ടി ഒ സൂരജ് പറഞ്ഞു. ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിന്റെ തീരുമാനം അറിയട്ടെയെന്നും മാധ്യമങ്ങളോട് സൂരജ് പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുമിത ഗോയൽ, എം ടി തങ്കച്ചൻ, ബെന്നി പോൾ എന്നിവരാണ് റിമാൻഡിൽ കഴിയുന്ന മറ്റ് പ്രതികൾ

പാലം അഴിമതിയിൽ താനൊരു ഉപകരണം മാത്രമായിരുന്നുവെന്ന് ടി ഒ സൂരജ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എല്ലാ കാര്യങ്ങളും മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this story