യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂർ-എഴുപുന്ന റോഡ് നിർമാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പി ഡബ്ല്യു ഡി എൻജിനീയർ നൽകിയ പരാതിയിലാണ് അരൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ എസ് പിക്കാണ് പി ഡബ്ല്യു ഡി അസി. എക്‌സിക്യൂട്ടീവ് എൻജീനിയർ പരാതി നൽകിയത്.

ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസ്. സെപ്റ്റംബർ 27ന് രാത്രി 11 മണിക്ക് ഷാനി മോൾ ഉസ്മാനം അമ്പതോളം വരുന്ന കോൺഗ്രസ് പ്രവർത്തകരും ചേർന്നെത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയുമായിരുന്നു

എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിർമാണപ്രവർത്തനം നടത്തിയത് തടയുകയാണ് ഷാനിമോൾ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരമാണിതെന്നും കോൺഗ്രസ് നേതാവ് എ എ ഷുക്കൂർ ആരോപിച്ചു.

Share this story