കോടിയേരിക്ക് കൈക്കൂലി നൽകിയെന്ന് കാപ്പൻ മൊഴി നൽകിയിട്ടുണ്ടെന്ന് ഷിബു ബേബി ജോൺ; കണ്ണൂരിനെ ചൊല്ലി പുതിയ വിവാദം

കോടിയേരിക്ക് കൈക്കൂലി നൽകിയെന്ന് കാപ്പൻ മൊഴി നൽകിയിട്ടുണ്ടെന്ന് ഷിബു ബേബി ജോൺ; കണ്ണൂരിനെ ചൊല്ലി പുതിയ വിവാദം

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൈക്കൂലി ആരോപണം ഉയർത്തി ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. പാലാ നിയുക്ത എംഎൽഎ കൂടിയായ മാണി സി കാപ്പൻ സിബിഐക്ക് കോടിയേരിക്ക് കൈക്കൂലി നൽകിയതായി മൊഴി നൽകിയിട്ടുണ്ടെന്നാണ് ഷിബുവിന്റെ ആരോപണം

വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുംബൈ മലയാളിയായ ദിനേശ് മേനോൻ കോടിയേരിക്കും മകൻ ബിനീഷനും എതിരെ നൽകിയ പരാതിയിലാണ് മാണി സി കാപ്പൻ മൊഴി നൽകിയതായി ആരോപണം. ഇതിന്റെ പകർപ്പ് അടക്കം ഫേസ്ബുക്ക് വഴി പുറത്തുവിട്ടാണ് ഷിബു ബേബി ജോണിന്റെ ആരോപണം.

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി…

Posted by Shibu Babyjohn on Wednesday, October 2, 2019

Share this story