ഓട്ടോ ഡ്രൈവർ നൽകിയ ജ്യൂസിൽ മദ്യം; വിദ്യാർഥിനി സ്‌കൂളിൽ കുഴഞ്ഞുവീണു

ഓട്ടോ ഡ്രൈവർ നൽകിയ ജ്യൂസിൽ മദ്യം; വിദ്യാർഥിനി സ്‌കൂളിൽ കുഴഞ്ഞുവീണു

മൂന്നാറിൽ ഓട്ടോ ഡ്രൈവർ നൽകിയ ജ്യൂസ് കുടിച്ച സ്‌കൂൾ വിദ്യാർഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു. മൂന്നാർ സർക്കാർ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥിനിയാണ് കുഴഞ്ഞുവീണത്.

പരിശോധനയിൽ കുട്ടി മദ്യപിച്ചതായി അധ്യാപകന് സംശയം തോന്നുകയും അധികൃതർ ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയുമായിരുന്നു. പരിശോധനയിൽ കുട്ടിയിൽ മദ്യത്തിന്റെ അംശം കണ്ടെത്തി. തുടർന്നാണ് സംഭവം പുറത്താകുന്നത്.

സ്‌കൂളിലേക്ക് വിദ്യാർഥിനികൾ സ്ഥിരമായി വരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ഇടയ്ക്ക് വെച്ച് ഇവർക്ക് വണ്ടിയിലുണ്ടായിരുന്ന ജ്യൂസ് നൽകുകയായിരുന്നു. ജ്യൂസ് കുടിച്ചതിന് പിന്നാലെ നാല് വിദ്യാർഥിനികൾക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും അധ്യാപകരെ വിവരം അറിയിച്ചില്ല. പതിനൊന്ന് മണിയോടെ ഇതിലൊരാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ റിക്ഷ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share this story