താൻ മത്സരിച്ചപ്പോഴും ആരും സഹായത്തിന് വന്നിട്ടില്ല, തിരക്ക് കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ എത്തുമെന്നും കെ മുരളീധരൻ

താൻ മത്സരിച്ചപ്പോഴും ആരും സഹായത്തിന് വന്നിട്ടില്ല, തിരക്ക് കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ എത്തുമെന്നും കെ മുരളീധരൻ

വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര എംപി കെ മുരളീധരൻ. താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിനെത്തിയില്ല. താനും തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഒറ്റക്കാണ് പ്രചാരണം നടത്തിയത്. ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതു കൊണ്ട് പ്രചാരണം മുടങ്ങില്ലെന്നും കെ മുരളീധരൻ പറഞ്ഞു

വകടരയിലെ തിരക്കുകൾ കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ പ്രചാരണത്തിന് എത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ പ്രചാരണത്തിന് നേതാക്കൾ സജീവമാക്കുന്നില്ലെന്ന് മോഹൻകുമാർ പറഞ്ഞിരുന്നു.

ശശി തരൂരും നാളെ മുതൽ പ്രചാരണത്തിൽ സജീവമാകുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരിപാടികൾ കാരണമാണ് തിരുവനന്തപുരത്ത് ഇല്ലാത്തതെന്നും തരൂർ അറിയിച്ചു.

Share this story