കൂടത്തായിയിലെ ദുരൂഹ മരണ പരമ്പര: ആസൂത്രിത കൊലപാതകങ്ങളെന്ന സൂചന നൽകി പോലീസ്

കൂടത്തായിയിലെ ദുരൂഹ മരണ പരമ്പര: ആസൂത്രിത കൊലപാതകങ്ങളെന്ന സൂചന നൽകി പോലീസ്

കോഴിക്കോട് കൂടത്തായിയിൽ ബന്ധുക്കളായ ആറ് പേർ സമാന രീതിയിൽ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സൂചന നൽകി എസ് പി കെജി സൈമൺ. ആറ് പേരിൽ ഒരാളുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആറ് പേരും ഭക്ഷണം കഴിച്ചിരുന്നതായും എസ് പി പറഞ്ഞു

മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധനക്ക് നൽകിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ പരിശോധനാ ഫലം ലഭിച്ച ശേഷം പുറത്തുവിടുമെന്നും എസ് പി അറിയിച്ചു

കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയി, അന്നമ്മയുടെ സഹോദരൻ മാത്യു, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്ത് മാസം പ്രായമുള്ള മകൾ എന്നിവരാണ് മരിച്ചത്. 2002ലാണ് അന്നമ്മ ആട്ടിൻ സൂപ്പ് കഴിച്ച ഉടനെ കുഴഞ്ഞുവീണ് മരിക്കുന്നത്. 2008ൽ ടോം തോമസ് ഭക്ഷണം കഴിച്ചയുടനെ ഛർദിക്കുകയും മരിക്കുകയുമായിരുന്നു

2011ൽ റോയിയും പിന്നാലെ സഹോദരൻ മാത്യുവും സമാന രീതിയിൽ മരിച്ചു. റോയിയുടെ പോസ്റ്റുമോർട്ടം നടന്നപ്പോൾ കഴിച്ച ഭക്ഷണത്തിൽ സയനൈഡിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒരു വർഷത്തിന് ശേഷം ടോമിന്റെ സഹോദര പുത്രന്റെ ഭാര്യ സിസിലിയും മകൾ അൽഫോൻസും മരിച്ചതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതും പരാതി നൽകിയതും.

Share this story