ആര്യനാട് സിവിൽ പോലീസോഫീസർ തൂങ്ങിമരിച്ച നിലയിൽ

ആര്യനാട് സിവിൽ പോലീസോഫീസർ തൂങ്ങിമരിച്ച നിലയിൽ

ആര്യനാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമലയിലെ വീട്ടുവളപ്പിലാണ് പ്രവീണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

ആരോഗ്യ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നതായി നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പ്രവീൺ കുമാർ കുറച്ചുദിവസമായി മെഡിക്കൽ ലീവിലായിരുന്നു.

Share this story