ആനക്കൊമ്പ് കേസിൽ മോഹൻലാലിന് കോടതി സമൻസ് അയച്ചു; വിചാരണ നേരിടണം

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് കോടതി സമൻസ് അയച്ചു; വിചാരണ നേരിടണം

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. പ്രതികൾക്ക് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചു

ആനക്കൊമ്പ് കൈവശം വെക്കാൻ മുഖ്യവനപാലകൻ മോഹൻലാലിന് നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി എ എ പൗലോസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാനുള്ള പൗലോസിന്റേതടക്കമുള്ള ഹർജിയിൽ കോടതി പ്രാഥമിക വാദം കേട്ടു. കേസ് അടത്ത മാസത്തേക്ക് മാറ്റിവെച്ചു.

Share this story