കൂടത്തായിയിലെ ദുരൂഹ മരണപരമ്പര; ഓരോരുത്തരെയും കൊന്നത് സ്ലോ പോയിസിണിംഗ്; മരുമകൾ ജോളി കസ്റ്റഡിയിൽ

കൂടത്തായിയിലെ ദുരൂഹ മരണപരമ്പര; ഓരോരുത്തരെയും കൊന്നത് സ്ലോ പോയിസിണിംഗ്; മരുമകൾ ജോളി കസ്റ്റഡിയിൽ

കോഴിക്കോട് കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേർ വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത് സ്ലോ പോയിസിണിംഗ് മൂലമെന്ന് പോലീസ്. പതിയെ പതിയെ മരിക്കുന്ന തരത്തിൽ ചെറിയ അളവിൽ ഭക്ഷണത്തിലും മറ്റും ശരീരത്തിൽ വിഷം എത്തിച്ചാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. സയനൈഡാണ് ചെറിയ അളവിൽ ദേഹത്ത് എത്തിയതെന്ന് റൂറൽ എസ് പി കെ ജി സൈമൺ അറിയിച്ചു

സംഭവത്തിൽ മരിച്ച ടോം തോമസിന്റെ മകൻ റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോളി കുറ്റം സമ്മതിച്ചതായാണ് സൂചന. ടോം തോമസ്, ഭാര്യ അന്നമ്മ, മകനും ജോളിയുടെ ഭർത്താവുമായ റോയി, ടോം തോമസിന്റെ സഹോദരൻ മാത്യു, സഹോദര പുത്രനായ ഷാജുവിന്റെ ഭാര്യ സിലി, മകൾ അൽഫോൻസ എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.

എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ഷാജുവിനെ ജോളി വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്ക് സംശയം ഉടലെടുക്കുന്നതും പരാതിപ്പെടുന്നതും. അന്വേഷണത്തിനിടെ ടോം തോമസിന്റെ സ്വത്തുക്കൾ ജോളി സ്വന്തം പേരിലാക്കിയെന്ന് കണ്ടെത്തിയിരുന്നു.

Share this story