കുറ്റിപ്പുറത്ത് ബസ് മറിഞ്ഞു പതിനഞ്ച് പേർക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞു പതിനഞ്ച് പേർക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്‌പോർട്ട് ബസാണ് മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ടു മറിഞ്ഞത്.

പരുക്കേറ്റ 15 പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവർ അറുപതടി താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

Share this story