മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ അമ്പതോളം ഫ്‌ളാറ്റുടമകളെ കണ്ടെത്താനായില്ല; റവന്യു വകുപ്പ് ഏറ്റെടുക്കും

മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ അമ്പതോളം ഫ്‌ളാറ്റുടമകളെ കണ്ടെത്താനായില്ല; റവന്യു വകുപ്പ് ഏറ്റെടുക്കും

മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ അമ്പതോളം ഫ്‌ളാറ്റ് ഉടമകളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൈവശവകാശ രേഖ ഇവർ വാങ്ങാത്തതാണ് കാരണം. ഒരു പക്ഷേ ബിൽഡർമാർ തന്നെ ഇവ സ്വയം സൂക്ഷിക്കുന്നതാകാൻ സാധ്യതയുണ്ട്. ബിനാമി ഇടപാടുകളാകാനും സാധ്യതയുണ്ട്.

രജിസ്‌ട്രേഷൻ വകുപ്പിൽ വിശദ പരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകു. ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ റവന്യു വകുപ്പ് ഫ്‌ളാറ്റിലെ സാധനങ്ങൾ ഏറ്റെടുത്ത് കസ്റ്റഡിയിൽ വെക്കും

ക്രൈംബ്രാഞ്ച് വിഷയത്തിൽ അന്വേഷണം നടത്തും. ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ക്രൈംബ്രാഞ്ച് എസ് പി അടക്കമുള്ളവർ ഇന്നലെ ഫ്‌ളാറ്റുകളിൽ പരിശോധന നടത്തിയിരുന്നു.

Share this story