കാക്കയിടിച്ച് എൻജിൻ തകരാറിലായി; മാവേലി എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം പിടിച്ചിട്ടു

കാക്കയിടിച്ച് എൻജിൻ തകരാറിലായി; മാവേലി എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം പിടിച്ചിട്ടു

കാക്ക വന്നിടിച്ച് എൻജിൻ തകരാറിലായതിനെ തുടർന്ന് മാവേലി എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം നേരം തലശ്ശേരി സ്‌റ്റേഷനിൽ നിർത്തിയിട്ടുയ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നെത്തിച്ച പകരം എൻജിൻ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്.

എൻജിനെ വൈദ്യുതിക്കമ്പിയുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫാണ് കാക്ക വന്നിടിച്ചതിനെ തുടർന്നു തകരാറിലായത്. തുടർന്ന് കണ്ണൂരിൽ നിന്ന് ഡീസൽ എൻജിൻ എത്തിച്ച് ആറരയോടെയാണ് തലശ്ശേരിയിൽ നിന്നും ട്രെയിൻ യാത്ര തുടർന്നത്.

Share this story