പാവറട്ടി കസ്റ്റഡി മരണം; രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഒളിവിലെന്ന് പോലീസ്

പാവറട്ടി കസ്റ്റഡി മരണം; രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഒളിവിലെന്ന് പോലീസ്

തൃശ്ശൂർ പാവറട്ടി കസ്റ്റഡി മരണക്കേസിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ ഒളിവിൽ പോയതായി പോലീസ്. മരിച്ച രഞ്ജിത്തിനെ കൊണ്ടുപോയ എക്‌സൈസിന്റെ ജീപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഞ്ചാവുമായി രഞ്ജിത്തിനെ പിടികൂടിയ എക്‌സൈസ് സംഘത്തിൽ മൂന്ന് പ്രതിരോധ ഉദ്യോഗസ്ഥർ, നാല് സിവിൽ ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരാണ് ഒളിവിൽ പോയത്. ആറ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും

ആരോപണ വിധേയരാവർക്കെതിരെ വകുപ്പ് തല നടപടി ഇന്നുണ്ടാകും. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം.

Share this story