വൻ പ്രചാരണം നൽകി കൊണ്ടുവന്ന ടി കെ ഉമ്മർ ബിജെപി വിട്ടു; പാർട്ടിയിലേക്ക് വന്നത് ആഴ്ചകൾക്ക് മുമ്പ്

വൻ പ്രചാരണം നൽകി കൊണ്ടുവന്ന ടി കെ ഉമ്മർ ബിജെപി വിട്ടു; പാർട്ടിയിലേക്ക് വന്നത് ആഴ്ചകൾക്ക് മുമ്പ്

ന്യൂനപക്ഷ വിഭാഗക്കാരൻ എന്ന ലേബൽ നൽകി വലിയ പ്രചാരണത്തോടെ ബിജെപിയിലേക്ക് കൊണ്ടുവന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ പ്രൊഫസർ ടി കെ ഉമ്മർ പാർട്ടി വിട്ടു. ബിജെപി അംഗത്വത്തിൽ നിന്ന് അദ്ദേഹം രാജിവെച്ചു. ആഗസ്റ്റിൽ നടന്ന അംഗത്വ ക്യാമ്പയിനിലാണ് ഉമ്മർ ബിജെപിയിൽ ചേർന്നത്. പ്രത്യേക സമ്മേളനം നടത്തിയാണ് ഉമ്മറിനെ ബിജെപിയിലേക്ക് സ്വീകരിച്ചിരുന്നത്.

ബിജെപി പ്രാഥമിക അംഗത്വം രാജിവെച്ചതായി ഉമ്മർ അറിയിച്ചു. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആഴ്ചകൾക്കുള്ളിലാണ് അദ്ദേഹം ബിജെപിയിൽ നിന്ന് രാജിവെക്കുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാർഥിയായി പരിഗണിക്കാത്തതിനാൽ എ പി അബ്ദുള്ളക്കുട്ടിയും ബിജെപിയിൽ നിന്ന് ഇടഞ്ഞുനിൽക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

Share this story