ആറ് കൊലപാതകങ്ങളും ഒറ്റയ്ക്ക് നടത്താനുള്ള കൂർമ്മ ബുദ്ധി ജോളിക്കുണ്ടായിരുന്നുവെന്നുവെന്ന് എസ് പി

ആറ് കൊലപാതകങ്ങളും ഒറ്റയ്ക്ക് നടത്താനുള്ള കൂർമ്മ ബുദ്ധി ജോളിക്കുണ്ടായിരുന്നുവെന്നുവെന്ന് എസ് പി

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് എസ് പി കെജി സൈമൺ. ആറ് കൊലപാതകങ്ങളും നടത്താനുള്ള കൂർമ്മ ബുദ്ധി ജോളിക്കുണ്ടായിരുന്നുവെന്ന് എസ് പി പറഞ്ഞു. ഭർത്താവിനെ പോലും എൻ ഐ ടി അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ചത് ഇതിന് തെളിവാണ്.

നുണ പരിശോധനക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോളി സഹകരിച്ചില്ല. റോയിയുടെ പിതാവ് മരിച്ചതിനെ തുടർന്നുള്ള കേസ് പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. സ്വത്തുതർക്കം ഒത്തുത്തീർക്കാൻ കേസ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഇതാണ് അന്വേഷണം ജോളിയിലേക്ക് എത്തിച്ചതെന്നും എസ് പി പറഞ്ഞു.

കൊലപാതകങ്ങൾ നടത്താൻ കൂടുതൽ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടോം തോമസിന്റെ വീട് പോലീസ് പൂട്ടി സീൽ ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ബുധനാഴ്ചയാകും അപേക്ഷ പരിഗണനക്ക് എടുക്കുക.

Share this story