ജോളിക്കെതിരെ മറ്റൊരു അന്വേഷണം കൂടി; എൻഐടിക്ക് സമീപത്തെ രാമകൃഷ്ണന്റെ മരണത്തിലും ദുരൂഹത; 55 ലക്ഷം നഷ്ടപ്പെട്ടെന്ന് മകന്റെ മൊഴി

ജോളിക്കെതിരെ മറ്റൊരു അന്വേഷണം കൂടി; എൻഐടിക്ക് സമീപത്തെ രാമകൃഷ്ണന്റെ മരണത്തിലും ദുരൂഹത; 55 ലക്ഷം നഷ്ടപ്പെട്ടെന്ന് മകന്റെ മൊഴി

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ പുതിയ അന്വേഷണം. എൻഐടിക്ക് സമീപം മണ്ണിലേതിൽ വീട്ടിൽ രാമകൃഷ്ണന്റെ മരണമാണ് പോലീസ് അന്വേഷിക്കുന്നത്. ജോളിയും സുഹൃത്ത് സുലേഖയും നടത്തിയ ബ്യൂട്ടി പാർലറുമായി രാമകൃഷ്ണന് ബന്ധുമുണ്ടായിരുന്നു. രാമകൃഷ്ണന്റെ മകന്റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിട്ടുണ്ട്.

അച്ഛനിൽ നിന്ന് വലിയ തുക ആരെക്കെയോ ചേർന്ന് തട്ടിയെടുത്തതായി രോഹിത് മൊഴി നൽകിയിട്ടുണ്ട്. അച്ഛന്റെ മരണം അറ്റാക്ക് ആണെന്നാണ് കരുതിയത്. പണം നഷ്ടപ്പെട്ടിട്ടുണ്ട്. 2008ൽ സ്വത്ത് വിറ്റ പണം വീട്ടിൽ എത്തിയിട്ടില്ലെന്നും രോഹിത് പറയുന്നു. ജോളിക്ക് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി നടത്തിയ അന്വേഷണത്തിനിടെയാണ് രാമകൃഷ്ണന്റെ മരണം പോലീസ് ശ്രദ്ധിക്കുന്നത്.

2016 മെയ് 17നാണ് രാമകൃഷ്ണൻ മരിക്കുന്നത്. വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ അസ്വസ്ഥതയുണ്ടാകുകയും മരിക്കുകയുമായിരുന്നു. ജോളിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാമകൃഷ്ണന്റെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.

Share this story