ചികിത്സക്കെത്തിയ മൂന്നുവയസ്സുകാരൻ മരിച്ചു; കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

ചികിത്സക്കെത്തിയ മൂന്നുവയസ്സുകാരൻ മരിച്ചു; കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് മൂന്ന് വയസ്സുകാരൻ മരിച്ചെന്നാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ചേളാരി സ്വദേശി രാജേഷിന്റെ മകൻ അനയ് ആണ് മരിച്ചത്. അനസ്‌തേഷ്യ കൊടുത്തതിനെ തുടർന്ന് കുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു

ഇന്നലെ കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കണ്ണിന് പരുക്ക് പറ്റിയത്. തുടർന്ന് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതർ അനസ്‌തേഷ്യ നൽകുകയായിരുന്നുവെന്നാമ് ബന്ധുക്കൾ ആരോപിക്കുന്നത്.

Share this story