ജോളി തന്നെയും കുടുക്കാൻ ശ്രമിക്കുന്നു, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജോളി ശിക്ഷിക്കപ്പെടണമെന്ന് ഷാജു

ജോളി തന്നെയും കുടുക്കാൻ ശ്രമിക്കുന്നു, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജോളി ശിക്ഷിക്കപ്പെടണമെന്ന് ഷാജു

കൂടത്തായി കൊലപാതക പരമ്പര കേസിൽ കൂടുതൽ പ്രതികരണവുമായി സയനൈഡ് ജോളിയുടെ നിലവിലെ ഭർത്താവ് ഷാജു സക്കറിയ. തിങ്കളാഴ്ച ഷാജുവിനെ മണിക്കൂറുകളോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്ന് ഷാജു പറഞ്ഞു. ജോളി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.

ജോളി തനിക്കെതിരെ മൊഴി നൽകിയെന്ന വാർത്ത സത്യമാണെങ്കിൽ തന്നെയും കുരുക്കാനുള്ള ശ്രമമാണ്. സംഭവത്തിൽ തനിക്ക് പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് കുടുക്കാൻ നോക്കുകയാണ്. താൻ കുറ്റം സമ്മതിച്ചിട്ടില്ല. ഇത്തരം രീതിയിൽ ചിലർ കഥ മെനയുകയാണ്.

ജോളിയുമായി പ്രണയത്തിലായിരുന്നില്ല. ജോളിയുടെ തിരക്കഥയിലാണ് വിവാഹം നടന്നത്. വിവാഹ ശേഷവും ജോളി നിരന്തരം ഫോൺ വിളികൾ നടത്താറുണ്ടായിരുന്നു. വീട്ടിൽ കലഹമുണ്ടാകുമെന്ന് ഭയന്ന് ഒന്നും ചോദ്യം ചെയ്തില്ല. ജോളിയുടെ ജോലിയെ കുറിച്ച് അറിഞ്ഞത് കേസ് വന്നതിന് ശേഷമാണ്. അതുവരെ എൻ ഐ ടി അധ്യാപിക എന്നാണ് കരുതിയിരുന്നത്.

Share this story