പരിസ്ഥിതി പ്രവർത്തകർക്കുനേരെയുള്ള ആക്രമണം; അമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു

പരിസ്ഥിതി പ്രവർത്തകർക്കുനേരെയുള്ള ആക്രമണം; അമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവമ്പാടി: കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പരിശോധിക്കാനെത്തിയ എം.എൻ. കാരശ്ശേരി അടക്കമുള്ള പരിസ്ഥിതി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘം ചേർന്ന് അക്രമിച്ചുവെന്നാണ് കേസ്. കാരശ്ശേരിക്ക് പുറമെ സി.ആർ. നീലകണ്ഠൻ, ഡോ: ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജൻ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ കോഴിക്കോട് പ്രകടനം നടത്തിയിരുന്നു. ആൾകൂട്ടം തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. തങ്ങൾ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this story