ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി; ചോദ്യം ചെയ്യലിൽ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയെന്ന് സമ്മതിച്ചു

ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി; ചോദ്യം ചെയ്യലിൽ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയെന്ന് സമ്മതിച്ചു

കാസർകോട് ഭർത്താവ് യുവതിയെ കൊന്ന് പുഴയിൽകെട്ടിത്താഴ്ത്തി. ചന്ദ്രഗിരി പുഴയിലാണ് യുവതിയെ കൊന്നു കെട്ടിത്താഴ്ത്തിയത്. പുഴയിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്.

ഭാര്യ പ്രമീളയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ഷെൽവിൻ പോലീസിൽ പരാതി നൽകിയിരുന്നു. വിദ്യാനഗറിൽ വാടകക്ക് താമസിക്കുന്ന ആലക്കോട് സ്വദേശിയാണ് ഷെൽവിൻ. കഴിഞ്ഞ മാസം 19ാം തീയതി മുതൽ ഭാര്യയെ കാണാനില്ലെന്നായിരുന്നു ഇയാളുടെ പരാതി

പോലീസ് പല തവണ ഇയാളുടെ മൊഴി എടുത്തിരുന്നു. മൊഴികളിൽ വൈരുദ്ധ്യം മനസ്സിലായതോടെയാണ് ഇയാളെ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ ഭാര്യയെ കൊന്ന് കെട്ടിത്താഴ്ത്തിയെന്ന് സമ്മതിക്കുകയായിരുന്നു

Share this story