കൊലപാതകത്തിലേക്ക് ജോളിയെ നയിച്ച കാരണങ്ങൾ; കോടതിയിൽ വിശദീകരിച്ച് പോലീസ്

കൊലപാതകത്തിലേക്ക് ജോളിയെ നയിച്ച കാരണങ്ങൾ; കോടതിയിൽ വിശദീകരിച്ച് പോലീസ്

കൂടത്തായി കൊലപാതക പരമ്പരയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ച് പോലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ജോളിയുടെ മുൻ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങളാണ് പോലീസ് വിശദീകരിക്കുന്നത്

റോയിയുടെ മദ്യപാലശീലവും അന്ധവിശ്വാസവും കൊലപാതകത്തിലേക്ക് ജോളിയെ നയിച്ചു. ജോളിയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതും കാരണമായി. സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. അഞ്ച് മരണങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായി. എൻഐടിയിൽ ജോലിയുണ്ടെന്ന് പ്രതി തെറ്റിദ്ധരിപ്പിച്ചു

പോലീസ് റിപ്പോർട്ടിൽ സയനൈഡ് എന്ന് പ്രത്യേകം പറയാതെ വിഷവസ്തുവെന്നാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.

Share this story