ജോളിക്ക് സയനൈഡ് നൽകിയത് പെരുച്ചാഴിയെ കൊല്ലാൻ; കൊലപാതകത്തിൽ പങ്കില്ല: പ്രജികുമാർ

ജോളിക്ക് സയനൈഡ് നൽകിയത് പെരുച്ചാഴിയെ കൊല്ലാൻ; കൊലപാതകത്തിൽ പങ്കില്ല: പ്രജികുമാർ

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ പ്രതികരണവുമായി പ്രതി പ്രജികുമാർ. പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് പ്രജികുമാർ പറഞ്ഞു. മാത്യുവാണ് പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞ് തന്റെ കയ്യിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രജികുമാർ. ഒട്ടേറെപ്പേർക്ക് പ്രജികുമാർ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീർഘകാലമായി ബന്ധമില്ലെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അറസ്റ്റിലാകുന്നതിന് മുമ്പ് മണിക്കൂറോളം സമയം മാത്യുവുമായി ഇയാൾ ഫോണിൽ സംസാരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ജോളിയുടെ ഗൂഢാലോചനയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പ്രജികുമാർ പറഞ്ഞു. ജോളിക്ക് സയനൈഡ് കൈമാറിയ മാത്യുവും കസ്റ്റിഡിയലാണ്. പ്രതികളെ മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Share this story